കോവിൻ പോര്‍ട്ടലില്‍ ഇനി വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാം

കോവിൻ പോര്‍ട്ടലില്‍ ഇനി വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാം

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കോവിൻ പോര്‍ട്ടലില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. പ്രവാസികൾക്കും മറ്റും ഈ സൗകര്യം വിനിയോഗിക്കാൻ കഴിയും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പർ ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് ആരോഗ്യ സേതു ആപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം അറിയിച്ചു.



വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും പേര് ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുന്നതിന് ഒറ്റത്തവണ പേര് മാറ്റാനും ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചിരുന്നു

വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവര്‍, അവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യണമെന്ന് അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.