കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി:  കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.​ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന മാര്‍ഗ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വളരെ ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.