ജൂലൈ ഏഴിന് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനസർവ്വീസ് ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ; എമിറേറ്റ്സ്

ജൂലൈ ഏഴിന് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനസർവ്വീസ് ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ; എമിറേറ്റ്സ്

ദുബായ്: ഇന്ത്യയില്‍ നിന്ന് ജൂലൈ ഏഴ് മുതല്‍ ദുബായിലേക്ക് സർവ്വീസ് ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായുടെ വിമാനകമ്പനിയായ എമിറേറ്റ്സ്. ഒരു യാത്രാക്കാരന് നല്‍കിയ മറുപടി ട്വീറ്റിലാണ് ഇത്തരത്തിലൊരു പ്രതീക്ഷ എമിറേറ്റ്സ് പങ്കുവയ്ക്കുന്നത്. സർക്കാർ അധികൃതരില്‍ നിന്നുളള അനുമതിയ്ക്കും യാത്രാമാർഗ നിർദ്ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്.


കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വിമാനസർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ, ട്വീറ്റ് പറയുന്നു. മുംബൈയില്‍ നിന്ന് ദുബായിലേക്ക് ജൂലൈ ഏഴിന് സീറ്റ് ലഭ്യമാണെന്ന് എമിറേറ്റ്സ് വെബ്സൈറ്റ് പറയുന്നു. ടിക്കറ്റിന് 43,683 രൂപയാണ് നിരക്ക്.


അതേസമയം തന്നെ യുഎഇയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സർവ്വീസുണ്ടാകില്ലെന്നാണ്. ജൂലൈ ഏഴിന് മുന്‍പ് സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ യാത്ര അനുമതി സംബന്ധിച്ച അറിയിപ്പ് വന്നാല്‍ മാത്രമെ യാത്ര സാധ്യമാകു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.