ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ എക്കാലത്തെയും കൂടിയ താപനില ചൊവ്വാഴ്ച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്ക്-പടിഞ്ഞാറന്‍ അമേരിക്കയിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണില്‍ ചൊവ്വാഴ്ച്ച 49.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില. ശരാശരിയേക്കാള്‍ 20 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണിത്.
ഉഷ്ണതരംഗത്തെതുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത്. തിങ്കളാഴ്ച്ച 47.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കാനഡയില്‍ ഇതു വരെ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. മുന്‍പ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് 1937-ലാണ് രേഖപ്പെടുത്തിയത്. 45 ഡിഗ്രി ആണ് അന്ന് രേഖപ്പെടുത്തിയത്.
അപകടകരമായ താപനിലയെക്കുറിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഉയര്‍ന്ന മര്‍ദം, കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച എന്നിവയാണ് ഉഷ്ണ തരംഗത്തിന് കാരണമെന്നു മെല്‍ബണ്‍ സര്‍വകലാശാലയിലെ എ.ആര്‍.സി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ക്ലൈമറ്റ് എക്സ്ട്രീമില്‍ നിന്നുള്ള ആന്‍ഡ്രൂ കിംഗ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.