മറുണ്ടാവ രൂപതയുടെ നല്ല ഇടയന്മാര്‍

മറുണ്ടാവ രൂപതയുടെ നല്ല ഇടയന്മാര്‍

മഡഗാസ്‌ക്കറില്‍നിന്നും ഫാ. ജോണ്‍സണ്‍ തളിയത്ത് സി.എം.ഐ

ആന്റനാനറീവോ: ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്‌ക്കറിലെ മറുണ്ടാവ രൂപതയിലെ ക്രൈസ്തവ സാന്നിധ്യത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളു. 1925-ല്‍ ജനിച്ച ഈ രൂപതയിലെ ആദ്യത്തെ മലഗാസി ബിഷപ്പും ഈ നാട്ടുകാരനുമായ ബര്‍ണാര്‍ഡ് പിതാവിന് മാമോദിസ നല്‍കിയത് ഒരു കാറ്റക്കിസ്റ്റ് ആയിരുന്നു.



രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് മിഷണറിയായി ഇവിടെയെത്തിയ ഡൊണാള്‍ഡ് പിതാവ് 2000 മുതല്‍ 2010 വരെ മുറണ്ടാവ രൂപതയുടെ ബിഷപ്പായി അഭിഷിക്തനായി. 1958-ല്‍ കപ്പലില്‍ വന്നിറങ്ങിയതാണ് ഡൊണാള്‍ഡ് ജോസഫച്ചന്‍. അദ്ദേഹത്തിന്റെ 90-ാം ജന്മദിനത്തില്‍ 1000 പാവങ്ങളായ ജനങ്ങളെ വിശിഷ്ട അതിഥികളോടൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുകാരാക്കി ആഘോഷമാക്കിയതും
ഇപ്പോഴത്തെ ഞങ്ങളുടെ രൂപതയുടെ ചുക്കാന്‍ പിടിക്കുന്നതും കര്‍മ്മലീത്തക്കാരനും മലഗാസിയുമായ മരിയ ഫബിയന്‍ പിതാവാണ്.



ബിഷപ്പ് മരിയ ഫബിയനും ബിഷപ്പ് ഡൊണാള്‍ഡ് ജോസഫും

ഇതുപോലെ ധാരാളം ഇടയന്മാരും തീഷ്ണതയുള്ള വൈദികരും സന്ന്യാസികളും ആത്മായരും കൊണ്ട് ആഗോള സഭ നിറയട്ടെ എന്ന് വലിയ നല്ല ഇടയനോടു നമുക്കു പ്രാര്‍ത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26