ജനീവ: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാനുള്ള സാധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പു നല്‍കുന്നു. 
ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതു തീവ്രമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യവും ഈ ഭീഷണിയില്‍ നിന്ന് മുക്തമല്ല. കൃത്യമായ നീരീക്ഷണം, പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവ സുപ്രധാനമാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി വ്യക്തമാക്കി. മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായു സഞ്ചാരം ഉറപ്പാക്കല്‍ എന്നിവയും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അടുത്ത വര്‍ഷം ജൂലൈയോടുകൂടി എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന് ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്സിന്‍ പങ്കിടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വവ്യക്തമാക്കി.
വ്യാപനം കുറയ്ക്കുവാനും ജീവന്‍ രക്ഷിക്കാനും യഥാര്‍ത്ഥ ആഗോള സാമ്പത്തിക നില വീണ്ടെടുക്കാനും കൂടുതല്‍ അപകടകരമായ വകഭേദങ്ങള്‍ തടയാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വാക്‌സിനുകള്‍ എടുക്കുകയും മുന്‍ കരുതലുകള്‍ പാലിക്കുകയും ചെയ്യുക എന്നതാണ്. ഈ സെപ്റ്റംബര്‍ അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ്പ് പരമാവധി പൂര്‍ത്തിയാക്കണമെന്ന് ഭരണകര്‍ത്താക്കളോട് ആവശ്യപ്പെടുകയാണ്. എല്ലാ രാജ്യങ്ങളിലും കുറഞ്ഞത് 10 ശതമാനം ആളുകളെങ്കുലും വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. 
എംആര്‍എന്‍എ വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള പുതിയ വാക്‌സിന്‍ ഹബുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബയോടെക്, ഫൈസര്‍, മോഡേണ എന്നീ കമ്പനികളോട് അവരുടെ അറിവ് പങ്കിടാനും, അതുവഴി പുതിയ ഉല്‍പാദനത്തിന്റെ വികസനം വേഗത്തിലാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം ഞങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ ഹബുകള്‍ നിര്‍മ്മിക്കാനും ആഗോള വാക്‌സിന്‍ ശേഷി വര്‍ദ്ധിപ്പിക്കാനും തുടങ്ങും. മാരകമായ കുതിച്ചുചാട്ടങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നും സംഘടന വ്യക്തമാക്കി.  
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.