റാസല്‍ഖൈമ: എമിറേറ്റിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31 വരെ നീട്ടി. പൊതു പരിപാടികള്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. റാസല്‍ ഖൈമ മീഡിയാ ഓഫീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എക്‌സിബിഷനുകള്‍, സ്‌പോര്‍ട്‌സ് പരിപാടികള്‍, സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് വാക്‌സിനേഷന്‍ എടുത്തവര്‍ക്കോ അല്ലെങ്കില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകുന്നവര്‍ക്കോ മാത്രമാകും അനുമതി. മാത്രമല്ല, പരിപാടികള്‍ക്ക് 48 മണിക്കൂറിന് മുമ്പായി ലഭിച്ച പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവും ഹാജരാക്കണം. അല്‍ ഹൊസന്‍ ആപ്പിലെ വാക്‌സിനേഷന്‍ രേഖയാകണം ഹാജരാക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.