രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഒമാന്‍ ഭരണാധികാരി സൗദിയില്‍

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഒമാന്‍ ഭരണാധികാരി സൗദിയില്‍

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സൗദി സന്ദർശനം ആരംഭിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണത്തെ തുടർന്നാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ നിശ്ചയിച്ചിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നതുമാണ് സന്ദ‍ർശന ലക്ഷ്യം.

അധികാരമേറ്റെടുത്തതിന് ശേഷം സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനും, ഇരു രാജ്യങ്ങളിലെയും പ്രവാസികൾ അടക്കമുള്ള പൗരൻമാരുടെ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുവാനും സന്ദർശനം സഹായകമാകും എന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.