കേന്ദ്രസര്‍ക്കാരിന് വഴങ്ങി ട്വിറ്റര്‍; പരാതി പരിഹാര ഓഫീസറെ നിയമിച്ചു

കേന്ദ്രസര്‍ക്കാരിന് വഴങ്ങി ട്വിറ്റര്‍; പരാതി പരിഹാര ഓഫീസറെ നിയമിച്ചു

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം അനുസരിച്ച്‌ പരാതി പരിഹാര ഓഫീസറെ നിയമിച്ച്‌ ട്വിറ്റര്‍. വിനയ് പ്രകാശിനെയാണ് ട്വിറ്റര്‍ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഈ കാര്യം ഔദ്യോ​ഗികമായി അറിയിച്ച ട്വിറ്റര്‍ ഓഫീസറുമായി ബന്ധപ്പെടാന്‍ ഇ-മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്.

എട്ടാഴ്ചയ്ക്കകം ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നിയമനം. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികള്‍ അറിയിക്കാമെന്നും ട്വിറ്റര്‍ വ്യക്​തമാക്കി.

പുതിയ നിയമമനുസരിച്ച്‌ ട്വിറ്ററിന്​ ലഭിക്കുന്ന പരാതികളില്‍ നടപടി എടുക്കേണ്ടതും ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്​ തയ്യാറാക്കേണ്ടതും പരാതി പരിഹാര ഓഫീസറായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.