കൊച്ചി: തന്റെ ഇഷ്ട ടീമായ അര്‍ജന്റീനയുടെ വിജയം തകര്‍ത്താഘോഷിച്ച് മുന്‍മന്ത്രി എം.എം മണി. 'നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ' എന്നാണ് നീലപ്പടയുടെ വിജയത്തിന് പിന്നാലെ മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം ടിവിയില്‍ മത്സരം കാണുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വിജയാഘോഷത്തിനിടയില്‍ കടുത്ത ബ്രസീല്‍ ഫാനായ കടകംപള്ളി സുരേന്ദ്രനെ 'ട്രോളാനും' മണിയാശാന്‍ മറന്നില്ല. 'ആശാനെ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്ബോള്‍ ചരിത്രം കുറിക്കും...' എന്ന് മണിയെ ടാഗ് ചെയ്തുകൊണ്ട് കടകംപള്ളി നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അര്‍ജന്റീന വിജയിച്ചതോടെ 'താങ്ക് യൂ, വാക്കുകള്‍ പൊന്നായി' എന്ന് മണിയാശാന്‍ മറുപടി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.