ചെന്നൈ: തമിഴ്‌നാട് വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന ബിജെപിയില്‍ ഭിന്നത. ബിജെപി കോയമ്പത്തൂര്‍ നോര്‍ത്ത് ഘടകം വിഭജനത്തെ പിന്തുണച്ച് പ്രമേയം പാസാക്കിയപ്പോള്‍ ഈറോഡ്, ചെന്നൈ ഘടകങ്ങള്‍ വിഭജന നീക്കത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തി.
ഇന്നലെ ചേര്‍ന്ന കോയമ്പത്തൂര്‍ നോര്‍ത്ത് ബിജെപി എക്‌സിക്യുട്ടീവ് യോഗത്തിലാണ് തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ജനങ്ങളുടെ താല്‍പര്യം അതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാല്‍ വിഭജനം കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് ഈറോഡ് ഘടകത്തിന്റെ നിലപാട്. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പോലും മേഖലയോട് കാണിച്ച വിവേചനമാണ് വിഘടനവാദത്തിന് തിരികൊളുത്തിയതെന്നും അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് വിഭജന നീക്കത്തില്‍ എതിര്‍പ്പുണ്ടെന്നും സൂചന. ജനവികാരം പഠിച്ച ശേഷം നിലപാടറിയിക്കാമെന്നാണ് നിയുക്ത സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമല പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.