വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കില്ല; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കില്ല; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വാട്സാപ്പ് വഴി അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി. അത്തരം വാട്സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് കരാറുകള്‍ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഈ ദിവസത്തെ വാട്സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാധ്യമങ്ങളില്‍ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയും. വാട്സാപ്പ് സന്ദേശങ്ങള്‍ തങ്ങള്‍ തെളിവായി കണക്കാക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരു കണ്‍സോര്‍ഷ്യവും മാല്യന്യം ശേഖരിച്ച് കൊണ്ടുപോകുന്ന ഒരു സ്ഥാപനവും തമ്മിലുള്ള 2016-ലെ

കരാറുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് തര്‍ക്കം ഉടലെടുത്തത്. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. പിന്നീട് കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തര്‍ക്കമുണ്ടാവുകയും ഇത് കൊല്‍ക്കത്ത കോടതിയുടെ പരിഗണനക്ക് എത്തുകയും ചെയ്തു.

എ ടു സെഡ് എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന സമ്മതിക്കുന്ന വാട്‌സ് ആപ് മെസേജുണ്ടെന്ന് ക്വിപ്പോ കൊല്‍ക്കത്ത ഹൈകോടതിയില്‍ വാദിച്ചു. എന്നാല്‍ വാട്‌സാപ്പ് മെസേജ് വ്യാജമാണെന്നായിരുന്നു എ ടു സെഡിന്റെ വാദം. തുടര്‍ന്ന് കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതിയില്‍ നിന്നും നിര്‍ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്. വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളില്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.