പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യമായ മഹാഗഡ് ബന്ധന്‍. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്നതാണ് പ്രധാന വാഗ്ദാനം.
ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ നടത്തിയ പ്രഖ്യാപനമാണ് പ്രകടന പത്രികയിലും പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും വിഐപിയുടെയും സിപിഐഎമ്മിന്റെയും സിപിഐഎംഎല്ലിന്റെയും നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
അധികാരത്തിലെത്തി 20 ദിവസത്തിനുളളില്‍ ഓരോ കുടുംബത്തിലും ഒരു സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്ന തരത്തില്‍ നിയമം പാസാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള പഴയ പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കും. മായി-ബഹന്‍ മാന്‍ യോജന പ്രകാരം ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്തെ വനിതകള്‍ക്ക് 2500 രൂപ വീതം പ്രതിമാസ വേതനം നല്‍കും.
എല്ലാ വീടുകളിലും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. ഇന്ത്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ച് 20 മാസത്തിനുളളില്‍ ബിഹാറിലുടനീളം തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും. ബിഹാറിലെ മദ്യ നിരോധനം പിന്‍വലിക്കും തുടങ്ങിയവയാണ് മഹാഗഡ് ബന്ധന്‍ പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.
കഴിഞ്ഞ 20 വര്‍ഷമായി ഒരുപാട് അനുഭവിച്ച ബിഹാര്‍ ജനത ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇത്തവണ മഹാസഖ്യം അധികാരത്തില്‍ വരുമെന്നും ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.