ഹാക്കര്‍മാരെ കുറിച്ച്‌​ മുന്നറിയിപ്പുമായി ഫേസ്​ബുക്ക്​

ഹാക്കര്‍മാരെ കുറിച്ച്‌​ മുന്നറിയിപ്പുമായി ഫേസ്​ബുക്ക്​

ന്യൂ​ഡ​ല്‍​ഹി: ​​ ഉപയോക്താക്കളെ ല​ക്ഷ്യം​വെ​ച്ച്‌​ പ്രവർത്തിക്കുന്ന ഹാ​ക്ക​ര്‍​മാ​രെ കുറിച്ച് മുന്നറിയിപ്പ് നൽകി ഫേ​സ്​​ബു​ക്ക് സു​ര​ക്ഷ വി​ദ​ഗ്​​ധ​ന്‍. 'പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​ന്ത്ര​ണ പേ​ജ്​ 2021' എ​ന്ന പേ​രി​ല്‍​ വ്യാ​ജ പേ​ജു​ക​ള്‍ നിർമ്മിച്ച് കമ്പ്യൂട്ടറുകൾക്ക്​ ഹാനികര​മാ​യേ​ക്കാ​വു​ന്ന ലിങ്കുകൾ​​ ഫേ​സ്​​ബു​ക്കിലുടെ ഉപയോക്താക്കൾക്ക് ​ ഹാ​ക്ക​ര്‍​മാ​ര്‍ അ​യ​ക്കു​ന്ന​ത്.

പ്ര​ശ​സ്​​ത വ്യ​ക്തി​ക​ളേ​യും എം.​പി, എം.​എ​ല്‍.​എ തു​ട​ങ്ങി​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളേ​യും ​മ​റ്റ്​ ടാ​ഗ്​ ചെ​യ്​​താ​ണ് കൂ​ടു​ത​ല്‍​​ ലി​ങ്കു​ക​ള്‍ അയച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഫേ​സ്​​ബു​ക്കിന്റെ സൈ​ബ​ര്‍ ​സു​ര​ക്ഷ ടീം ​അം​ഗ​മാ​യ രാജ്​ശേ​ഖ​ര്‍ ര​ജാ​ഹാ​രി​യ പറഞ്ഞു.

കമ്പ്യൂട്ടറുകൾക്ക്​ മാ​ര​ക പ്ര​ഹ​ര​മേ​ല്‍​പ്പി​ക്കാ​ന്‍ ​ശേ​ഷി​യു​ള്ള ലി​ങ്കു​ക​ള്‍ ക്ലി​ക്ക്​ ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. ഫേ​സ്​​ബു​ക്ക്​​ വെ​രി​ഫി​ക്കേ​ഷ​ന്‍ ആ​വ​ശ്യ​​പ്പെ​ട്ടാ​ണ്​ ഒ​ന്നി​ല​ധി​കം ത​വ​ണ ലി​ങ്ക്​ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നും അ​തി‍ന്റെ സ്​​ക്രീ​ന്‍ ഷോ​ട്ട്​ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.