സിന്യൂസ് ലൈവ് വയോജനങ്ങൾക്കായി നടത്തുന്ന പുഞ്ചിരി പാട്ട് മത്സരം : ഇന്ന് അവസാന ദിവസം

സിന്യൂസ് ലൈവ് വയോജനങ്ങൾക്കായി നടത്തുന്ന പുഞ്ചിരി പാട്ട് മത്സരം : ഇന്ന് അവസാന ദിവസം

കൊച്ചി : പുഞ്ചിരികൊണ്ട് ജീവിതം കീഴടക്കിയവർക്കും പുഞ്ചിരിക്കാൻ മറന്നു പോയവർക്കും ഒന്നുപോലെ പുഞ്ചിരി മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ മാധ്യമമായ സി ന്യൂസ് ഓൺലൈൻ ഒരുക്കിയ പുഞ്ചിരി , പാട്ട് മത്സരങ്ങളിലേക്കുള്ള എൻട്രികൾ അയക്കാനുള്ള  സമയം ഇന്ന് കൊണ്ട് അവസാനിക്കുന്നു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം അനുസരിച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വയോജനങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിന്  മികച്ച പ്രതികരണമാണുണ്ടായത് എന്ന് സംഘാടക സമിതിക്കുവേണ്ടി സിസിലി ജോൺ അറിയിച്ചു. പ്രായമായി എന്നതുകൊണ്ട് മത്സരവീര്യം കുറയുന്നില്ല എന്നതിന്റെ തെളിവാണ് സ്നേഹാദരവ്- 2021 കിട്ടിയ സ്വീകാര്യത. ഇളം തലമുറയും ചരിത്ര -സംസ്കാരവും തമ്മിൽ വിളക്കി ചേർക്കുന്ന കണ്ണികളാണ് വയോജനങ്ങൾ.

പാട്ട് മത്സരം വ്യക്തിഗതമാണ് . മലയാളത്തിലുള്ള ഏതെങ്കിലും പാട്ട് 8 വരിയിൽ കവിയാതെ പാടി അത് വീഡിയോയിൽ റെക്കോർഡ് ചെയ്ത് ഗൂഗിൾ ഫോമിൽ അയക്കേണ്ടതാണ് (https://forms.gle/tirTjSD2wxWnLNtp8). കരോക്കെയോ , മറ്റു സംഗീതോപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല.

പുഞ്ചിരി ഫോട്ടോ മത്സരത്തിൽ മത്സരാർത്ഥി പുഞ്ചിരിച്ച് കുടുബാംഗങ്ങളോടൊപ്പമുള്ള ഒരു ഫോട്ടോ എഡിറ്റിംഗ് ചെയ്യാതെ 1 MB സൈസിൽ കൂടാതെ ഗൂഗിൾ ഫോമിൽ (https://forms.gle/d4UYUxtvkdoAxKMeA) അപ്‌ലോഡ് ചെയ്യണം

മത്സര സംബന്ധമായ കൂടുതൽ കാര്യങ്ങൾ അറിയാൻ സിസിലി ജോൺ ( അമേരിക്ക) .001 214 533 2232 ,രാജേഷ് ജോർജ്ജ് കൂത്രപ്പള്ളിൽ ( കുവൈറ്റ്). 00965 66399297,ജോസ് സെബാസ്റ്റ്യൻ ചമ്പക്കര( ഇന്ത്യ).00 91 94477 04042 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.