ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികള്‍ സെപ്‌തംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവുമായി യുജിസി. ഒക്ടോബര്‍ ഒന്നിന് 2021-22 അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്.
2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വാര്‍ഷിക പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍ബന്ധമായും നടത്തണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഓഗസ്റ്റിന് മുൻപായി ഈ പരീക്ഷകള്‍ നടത്തേണ്ടത്. ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്.
അടിസ്ഥാന യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലായ് 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ ഒക്ടോബര്‍ 18ന് അദ്ധ്യായന വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് യുജിസി സെക്രട്ടറി രജനീഷ് ജെയിന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നത്.
ഓണ്‍ലൈനായോ ഓഫ്‌ലൈനായോ രണ്ടും കൂടിയോ ക്ലാസ് ആരംഭിക്കാം. സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്‌സുകളിലേക്ക് അഡ്‌മിഷന്‍ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.