കൈയും വായും സംഗീത ഉപകരണങ്ങള്‍; ശ്രദ്ധേയമായി സിസ്‌റ്റേഴ്‌സിന്റെ ഗാനം

കൈയും വായും സംഗീത ഉപകരണങ്ങള്‍; ശ്രദ്ധേയമായി  സിസ്‌റ്റേഴ്‌സിന്റെ ഗാനം

കൊച്ചി: സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ വ്യത്യസ്തമായ രീതിയില്‍ സി.എം.സി. സിസ്‌റ്റേഴ്‌സ്് ഒരുക്കിയ ഗാനം ശ്രദ്ധേയമാവുന്നു. കോതമംഗലം സി.എം.സി. സിസ്‌റ്റേഴ്‌സ്് പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്‌സ് ചേര്‍ന്നാണ് സംഗീത ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ വളരെ മനോഹരമായി സംഗീതാവിഷ്‌കാരം ഒരുക്കിയിട്ടുള്ളത്. 138 ട്രാക്കുകളിലായി വായ് കൊണ്ടും കൈ കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചാണ് ഗാനം ആലപിച്ചത്. ഇപ്പോഴിതാ സിസ്റ്റേഴ്സിന്റെ ഈ പുത്തന്‍ പരീക്ഷണത്തിന് യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ബുക്കിന്റെ ഗ്ലോബല്‍ അവാര്‍ഡും തേടിയെത്തിയിരിക്കുകയാണ്.

യു.ആര്‍.എഫ് ഏഷ്യന്‍ ജൂറി ഡോ. ജോണ്‍സണ്‍ വി ഇടിക്കുള ഇന്റര്‍നാഷണല്‍ ജൂറി ഡോ ഗിന്നസ് സുനില്‍ ജോസഫിന് ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. നവ്യാ മരിയായുടെ പിന്തുണയും മീഡിയകൗണ്‍സിലര്‍ സിസ്റ്റര്‍. മരിയാന്‍സിയുടെ നേതൃത്വവുമാണ് സംഗീതാവിഷ്‌കാരത്തിന് പിന്നിലുള്ളത്. പാവനാത്മ മീഡിയ വിഷന്റെ പ്രവര്‍ത്തകനും തൊടുപുഴ വിമലാ പബ്ലിക്ക് സ്‌കൂളിലെ അധ്യാപകനുമായ സാജോ ജോസഫാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.



പ്രൊവിന്‍സിലെ ഇരുപത് സിസ്‌റ്റേഴ്‌സാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഡിയോ ഗ്രാഫര്‍ സുബാഷ് സുബനൊപ്പം പാവനാത്മ പ്രൊവിന്‍സിലെ പിആര്‍ഒ സിസ്റ്റര്‍ സാഫല്യ, സിസ്റ്റര്‍. ദീപ്തി എന്നിവര്‍ ക്യാമറയിലും എഡിറ്റിങിലും പങ്കു ചേര്‍ന്നു.

സംഗീത ഉപകരണങ്ങള്‍ ഇല്ലെന്നു തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാവനാത്മാവിഷന്റെ പ്രോഗ്രാമുകളുടെ കോ-ഓര്‍ഡിനേറ്റര്‍ സി. കാരുണ്യയാണ്.

മീഡിയാ സംഘത്തില്‍ സിസ്റ്റര്‍മാരായ ഹിത, വിനീത, ജോയല്‍, മരിയ തെരേസ്, ലിസാ ജോര്‍ജ്, നിമിഷ, ലിന്‍ഡ, സിനോള്‍, ലിസ് ജോ, സജീവ, ക്ലയര്‍ലറ്റ്, അനില, റിനി ടോം, ഷാരോണ്‍ റോസ്, റിനി മരിയ, തേജസ്, അഞ്ജന, റോസ്‌ന, അഞ്ജലി, അജോ മരിയ എന്നിവരും പ്രവര്‍ത്തിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.