തിരുവനന്തപുരം: ഇനി വെഹിക്കിള്‍ ലോണ്‍ തിരിച്ചടവ് പൂര്‍ത്തിയായാല്‍ ഓട്ടമാറ്റിക്കായി പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ വാഹന ഉടമകള്‍ക്ക് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. രണ്ട് മണിക്കൂറിനകം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സാധിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് (എന്‍ഐസി) സംവിധാനം ഒരുക്കിയത്.
സാധാരണ നിലയില്‍ വായ്പാ തിരിച്ചടവ് പൂര്‍ത്തിയായാല്‍ വാഹന ഉടമ ബാങ്കില്‍ പോകണം. അവിടെ നിന്ന് ഫോം 35 വാങ്ങിയ ശേഷം ആര്‍ടി ഓഫീസില്‍ പോയി ഫീസടച്ച് പരിവാഹന്‍ വെബ്‌സൈറ്റില്‍ ഫോം 35 അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ബാധ്യത ഒഴിവാക്കിയ ശേഷം പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
പുതിയ സംവിധാനം വരുന്നതോടെ വാഹന ഉടമകള്‍ ബാങ്കിലോ, ആര്‍ടിഓഫീസിലോ പോകേണ്ടതില്ല. വായ്പ പൂര്‍ത്തിയായി കഴിഞ്ഞാല്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു സന്ദേശവും ലിങ്കും ഓട്ടമാറ്റിക്കായി അയക്കും. ആ ലിങ്ക് തുറന്ന് ലഭിച്ച ഒടിപി ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍സി മാറ്റത്തിനുള്ള സര്‍വീസ് ചാര്‍ജായ 85 രൂപ അടച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പുതിയ ആര്‍സി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. വാഹന ഉടമകള്‍ക്ക് ഈ നടപടിക്രമങ്ങള്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ത്തിയാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.