ഇന്‍ഡിഗോ വിമാന പ്രതിസന്ധി; വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

 ഇന്‍ഡിഗോ വിമാന പ്രതിസന്ധി; വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.

അതേസമയം ഇന്നും സര്‍വീസുകള്‍ മുടങ്ങുമെന്ന് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാന ഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാന മന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കൂടാതെ കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതും തുടരുകയാണ്. മാറിയ സമയ ക്രമത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ww.cial.aero ലിങ്ക് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ സര്‍വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാന്‍ ആണ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭൂരിഭാഗം ഇന്‍ഡിഗോ സര്‍വീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു. 11 മണിക്കൂര്‍ വരെ വൈകിയാണ് സര്‍വീസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോയുടെ റാസ് അല്‍ ഖൈമ, കുവൈറ്റ്, അബുദാബി, മസ്‌കറ്റ്, മാലി എന്നീ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സര്‍വീസുകളും മുടങ്ങി. ആഭ്യന്തര സെക്ടറില്‍ ഇന്‍ഡിഗോയുടെ ആറ് ഹൈദ്രാബാദ് സര്‍വീസുകളാണ് റദ്ദാക്കിയത്. ചെന്നൈലേക്കുള്ള അഞ്ച് സര്‍വീസുകള്‍ മുടങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.