വീണ്ടും സ്ത്രീധന പീഡനം: മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റില്‍ മര്‍ദ്ദിച്ചു; അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു

വീണ്ടും സ്ത്രീധന പീഡനം: മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റില്‍ മര്‍ദ്ദിച്ചു; അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു

കൊച്ചി: എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്കും അച്ഛനും ക്രൂര മര്‍ദ്ദനം. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ച യുവാവ് ഭാര്യയുടെ അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യാ പിതാവിനെ ആശുപത്രിയില്‍ എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പച്ചാളം സ്വദേശിയായ ജിപ്‌സണും പിതാവിനുമെതിരെ ചക്കരപ്പറമ്പ് സ്വദേശി ഡയാനയും അച്ഛന്‍ ജോര്‍ജും ചേര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കമ്മീഷണറെ സമീപിച്ചതെന്ന് ഇവര്‍ പറഞ്ഞു.

മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് ശേഷം സ്വര്‍ണാഭരണങ്ങളും പണവും ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജിബ്സണ്‍ തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. രാത്രിയില്‍ മുഖം പൊത്തിപ്പിടിച്ച് പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കും.

രണ്ടാമത്തെ വിവാഹമായത് കൊണ്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബക്കാരും തരാറില്ലെന്നും യുവതി ആരോപിക്കുന്നു. ജിബ്സന്റേയും രണ്ടാമത്തെ വിവാഹമാണ്. ആദ്യ ഭാര്യയേയും ഇയാള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ജിബ്സണും അച്ഛനും ചേര്‍ന്നാണ് ഭാര്യാ പിതാവായ ജോര്‍ജിനെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ചത്. ഇരുവരും ചേര്‍ന്ന് തള്ളിയിട്ട ശേഷം കാലില്‍ കയറി നിന്നതായി ജോര്‍ജ് പരാതിപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.