ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണില്‍ സിന്ധുവിന് അനായാസ ജയം

ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണില്‍ സിന്ധുവിന് അനായാസ ജയം

ടോക്യോ: ഒളിമ്പിക്സിൽ ആദ്യദിനത്തിൽ നിരാശപ്പെടുത്തിയെങ്കിലും മെഡൽപ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടർ റേഞ്ചിലേക്ക്. ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്.

ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഒളിമ്ബിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പിവി സിന്ധു.

അതേസമയം, ടൊക്യോ ഒളിമ്ബിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല. മനു ബക്കര്‍ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ബോക്സിങ്ങിൽ ആറുവട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോം വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും. മെഡൽപ്രതീക്ഷ പുലർത്തുന്ന മേരി നോക്കൗട്ട് റൗണ്ടിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വലീന ഗാർഷ്യ ഹെർണാണ്ടസിനെ നേരിടും.

പുരുഷവിഭാഗത്തിൽ മനീഷ് കൗശിക് ബ്രിട്ടന്റെ ലൂക്ക് മാക് കോർമാക്കിനെ നേരിടും.
ഹോക്കിയിൽ ആദ്യകളിയിൽ ജയിച്ച ഇന്ത്യൻ പുരുഷ ടീം പൂൾ എ-യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും.

ടേബിൾ ടെന്നീസിൽ പുരുഷവിഭാഗം സിംഗിൾസിൽ സതിയൻ ജ്ഞാനശേഖരൻ ഹോങ്കോങ്ങിന്റെ ഹാങ് സിയു ലാമിനെ രണ്ടാം റൗണ്ടിൽ നേരിടും.

വനിതാ വിഭാഗം രണ്ടാം റൗണ്ടിൽ മനിക ബത്ര യുക്രൈന്റെ മാർഗരറ്റ പെസോറ്റ്സ്കയുമായി കളിക്കും.
ടെന്നീസിൽ വനിതാ ഡബിൾസിൽ പ്രതീക്ഷകളോടെ സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു. യുക്രൈന്റെ ല്യൂഡ്യല കിച്ചനോക്ക്-നാദിയ കിച്ചനോക്ക് സഖ്യത്തെ നേരിടും.ഇന്ന് നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ ഇവയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.