ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ഭാഷാ ന്യൂനപക്ഷങ്ങൾക്കും ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. തമിഴ്നാട്ടിലും കർണാടകയിലും മലയാളം സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സിറ്റിസൺ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ഭാഷാ ന്യൂനപക്ഷങ്ങൾക്കും ആനുകൂല്യം നൽകണമെന്നാണ് സിറ്റിസൺ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും ആവിശ്യം. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നതിന് സമാനമായി ഭാഷാ ന്യൂനപക്ഷങ്ങളെ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ആനൂകൂല്യം നൽകിയുള്ള വിജ്ഞാപനം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.