യുഎഇയിലെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്

ദുബായ്: യുഎഇയില്‍ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ് രേഖപ്പെടുത്തി. അടച്ചുപൂട്ടലുകളില്ലാതെ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയ മുന്‍കരുതലാണ് കോവിഡ് കേസുകളില്‍ കുറവുണ്ടാകാനുളള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആ‍ർടി പിസിആർ പരിശോധനയിലുണ്ടായ വർധനയും കോവിഡ് കേസുകള്‍കുറയാന്‍ ഇടയാക്കി. ജൂണില്‍ 60,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതും ഡെല്‍റ്റാ റിപ്പോർട്ട് ചെയ്തതും കോവിഡ് കേസുകളുടെ എണ്ണം കൂടുമെന്ന ആശങ്കയുണ്ടാക്കിയിരുന്നുവെങ്കിലും കൃത്യമായ പ്രതിരോധ മുന്‍കരുതലുകള്‍ ഫലം കണ്ടു.

ജൂണില്‍ ദിനം പ്രതി കേസുകളുടെ ശരാശരി 2000 ആയിരുന്നുവെങ്കില്‍ ജൂലൈയില്‍ അത് 1500 ആയി താഴ്ന്നു. ഇന്നലെ 1527 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 305880 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 5 മരണവും റിപ്പോ‍ർട്ട് ചെയ്തു. 1495 ആണ് രോഗമുക്തിനേടിയവർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.