ഹോളിവുഡ് മേക്കിങ്, ത്രില്ലിങ് ആക്ഷൻ; ഡോൺ മാക്സിന്റെ 'അറ്റ്' ട്രെയിലർ എത്തി

ഹോളിവുഡ് മേക്കിങ്, ത്രില്ലിങ് ആക്ഷൻ; ഡോൺ മാക്സിന്റെ 'അറ്റ്' ട്രെയിലർ എത്തി

കൊച്ചി: ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോൺ മാക്സ് ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'അറ്റ്' (@)-ന്റെ ട്രെയിലർ പുറത്തിറങ്ങി. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകരായ ഷാജി കൈലാസ്, സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.

ഡാർക്ക് വെബ്ബിന്റെയും സൈബർ കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ഹോളിവുഡ് നിലവാരത്തിലുള്ള മേക്കിംഗ് ശൈലിയാണ് പിന്തുടരുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ പ്രമേയമാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഗംഭീരമായ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംവിധായകൻ ഡോൺ മാക്സ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ് തുടങ്ങിയവരും അഭിനയിക്കുന്നു.

രവിചന്ദ്രനാണ് ഛായാഗ്രഹണം. ഹുമർ, ഷാജഹാൻ, 4 മ്യൂസിക്സ് എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഫെബ്രുവരി 13 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.