അഴിയാക്കുരുക്ക്: ട്രാഫിക് ബ്ലോക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബംഗളൂരു

അഴിയാക്കുരുക്ക്: ട്രാഫിക് ബ്ലോക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബംഗളൂരു

ബംഗളൂരു: രാജ്യത്തെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബംഗളൂരു ഗതാഗതക്കുരുക്കില്‍ ലോക നഗരങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനത്ത്. മെക്സിക്കോ നഗരമാണ് മുന്‍പിലുള്ളത്. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരമാണ് പട്ടികയില്‍ മൂന്നാമത്.

നെതര്‍ലെന്‍ഡ്‌സ് ആസ്ഥാനമായ ലൊക്കേഷന്‍ ടെക്‌നോളജി സ്ഥാപനമായ ടോംടോം പുറത്തിറക്കിയ 2025 ലെ ട്രാഫിക് ഇന്‍ഡെക്സിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരത്തില്‍ വാഹനങ്ങളുടെ ശരാശരി വേഗം മണിക്കൂറില്‍ 16.6 കിലോമീറ്ററാണ്. നാല് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 15 മിനിറ്റ് ചെലവഴിക്കേണ്ട അവസ്ഥയാണ്.

അതേസമയം ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവാണെന്ന് ടോം ടോമിന്റെ 2025 ജനുവരിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10 കിലോമീറ്റര്‍ പിന്നിടാന്‍ ശരാശരി 28 മിനിറ്റ് 10 സെക്കന്‍ഡ് വേണമെന്ന് ടോം ടോം ട്രാഫിക് ഇന്‍ഡെക്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കണക്ക് പ്രകാരം നഗരവാസികള്‍ ഒരു വര്‍ഷം 132 മണിക്കൂര്‍ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടി വരുന്ന ബംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.