മൂന്ന് ഇഎസ്‌ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരിചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടട, പാലക്കാട്, മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ ആശുപത്രികളിലാണ് തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നത്. 2020-21 ലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ അനുസരിച്ചാണിത്. ഇതിനായി ഒരു കോടി രൂപ വീതം അനുവദിച്ചു.
പദ്ധതിപ്രകാരം വിവിധ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങും. ഒമ്പത് ഇഎസ്‌ഐ ആശുപത്രികളിലും സിസിടിവി സ്ഥാപിക്കും. 2019-20ലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാനില്‍ 10.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പേരൂര്‍ക്കട, ആലപ്പുഴ, വടവാതൂര്‍, എറണാകുളം, ഒളരിക്കര, ഫറോക്ക് ആശുപത്രികളില്‍ തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടന്നുവരികയാണ്. തൃശൂര്‍ ജില്ലയിലെ ഒളരിക്കര ഇഎസ്‌ഐ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ്, മുളങ്കുന്നത്തുകാവ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇഎസ്‌ഐ ആശുപത്രികളിലേക്കും ഡിസ്പന്‍സറികളിലേക്കും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി 46 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടി സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ ആശുപത്രികളിലും ഐസിയു സ്ഥാപിക്കുന്നത്. തീവ്രപരിചരണവിഭാഗം ആരംഭിക്കുന്നത് ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ഏറെ സഹായമാകും. [4:10 PM, 10/20/2020] Roy Raphel Gold FM: കെ എസ് ആർ റ്റി സി : രാത്രി വൈകി പെരുവഴിയിൽ യാത്രക്കാരെ ഇറക്കുന്ന രീതി ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ കൊല്ലം : – രോഗികളെയും വയോധികരെയും സ്ത്രീകളെയും രാത്രി വൈകി ജീവനക്കാരുടെ ഇഷ്ടാനുസരണം പെരുവഴിയിൽ ഇറക്കിവിടുന്ന കെ എസ് ആർ റ്റി സി യുടെ രീതി ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരത്തിൽ പെരുമാറുന്ന ജീവനക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിച്ച് അക്കാര്യം കമ്മീഷനെ അറിയിക്കണമെന്ന് അംഗം വി കെ ബീനാകുമാരി കെ എസ് ആർ റ്റി സി എം ഡി ക്ക് നിർദ്ദേശം നൽകി. കടപ്പാക്കട സ്വദേശി കെ ആർ രാധാക്യഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഹൃദ് രോഗിയായ പരാതിക്കാരൻ അടൂരിൽ നിന്നും കയറി കൊല്ലം കോട്ടൻമിൽ ബസ്റ്റോപ്പിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് പരാതി. കെ എസ് ആർ റ്റി സി എം ഡിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ അറിയിച്ചതനുസരിച്ച് അടൂർ കെ എസ് ആർ റ്റി സി ഡിപ്പോയിലെ കെ എൽ 15-7253 നമ്പർ ബസിലെ കണ്ടക്റ്റർക്കും ഡ്രൈവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം ഡി അറിയിച്ചു. എന്നാൽ കെ എസ് ആർ റ്റി സി യിൽ നിലനിൽക്കുന്ന സ്ഥിരം രീതിയിൽ വെറും ഒരു ഷോക്കോസ് മെമ്മോ നൽകി വിശദീകരണം വാങ്ങി പരാതി തീർപ്പാക്കുന്ന രീതി ഇക്കാര്യത്തിൽ ആവർത്തിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിലുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അർദ്ധരാത്രി പെരുവഴിയിൽ ഇറക്കിവിടുന്ന രീതി ആവർത്തിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.