ചെന്നൈ: സാധാരണക്കാര്‍ക്കായി വന്‍ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും.
മാത്രമല്ല, 75,000 മുതല്‍ ഒരു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുമെന്നും വിജയ് നിയമസഭയില്‍ പറഞ്ഞു. ഈ വായ്പകള്‍ക്ക് 75,000 രൂപ വരെയാണ് ഇളവ് നല്‍കുക.
കാര്‍ഷിക വായ്പ എഴുതിത്തള്ളാനും ഇളവ് നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനം തമിഴ്നാട്ടിലെ 13.34 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ അധികാരമേറ്റതിന് പിന്നാലെ തന്റെ സര്‍ക്കാര്‍ അന്‍പതിനായിരം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
കൃഷി സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും കര്‍ഷര്‍ക്ക് നല്‍കുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും വിജയ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കര്‍ഷകര്‍ക്ക് 953.06 കോടി രൂപയുടെ അധിക സഹായം നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.