ലഹരി പരിശോധനയില്‍ രണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂടി കുടുങ്ങി; ഫലം പോസിറ്റീവ്

ലഹരി പരിശോധനയില്‍ രണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂടി കുടുങ്ങി;  ഫലം പോസിറ്റീവ്

ന്യൂഡല്‍ഹി: തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധന വ്യാപകമാക്കിയതോടെ എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി കുടുങ്ങി.

പ്രഥമിക പരിശോധനയില്‍ ലഭ്യമായ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അത് ലഭിക്കാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് പൈലറ്റുമാര്‍ക്കെല്ലാം കമ്പനി നിര്‍ബന്ധിത ഡ്രഗ് ടെസ്റ്റ് ഏര്‍പ്പെടുത്തിത്.

ഓഗസ്റ്റ് നാലിന് അപകടത്തില്‍പ്പെട്ട ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി നേരത്തേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെ നിയന്ത്രണം വിട്ടതോടെ വിമാനം നാല് സെക്കന്‍ഡ് നേരം സ്വയം പറന്നു. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സംഭവത്തിന് പിന്നാലെ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ ലഹരി പരിശോധനാ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.