കരുതൽ കൈവിടരുത്: പ്രധാനമന്ത്രി

കരുതൽ കൈവിടരുത്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ലോക്ക് ഡൗൺ മാത്രമേ രാജ്യം നീക്കിയിട്ടുള്ളൂ. വൈറസ് രാജ്യത്ത് നിന്ന് പോയിട്ടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല. രോഗവ്യാപന തോത് കുറഞ്ഞതാണ് ആശ്വാസം. രോഗ മുക്തിയുടെ കാര്യത്തിലും രാജ്യം മെച്ചപ്പെട്ട നിലയിലാണ്. ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു.എല്ലാം ശരിയായിയെന്ന ആത്മവിശ്വാസത്തിന് സമയമായില്ലെന്നും കൊവിഡിന് എതിരായ പോരാട്ടത്തെ ദുർബ്ബലപ്പെടുത്താൻ ആയിട്ടില്ലെന്നും മോദി പറഞ്ഞു.

കൊവിഡ് വാക്സിന് ലഭ്യമാകുന്നത് വരെ ജാഗ്രത തുടരണം. വാക്‌സിൻ തയ്യാറായാൽ എല്ലാ പൗരന്മാർക്കും എത്തിക്കാനുള്ള ശ്രമം നടത്തും. രോഗികളുടെ എണ്ണം പത്ത് കോടിയിൽ പിടിച്ചുനിർത്തുമെന്നും പ്രധാനമന്ത്രി. നമ്മുടെ ചെറിയ അശ്രദ്ധക്ക് വലിയ വില നൽകേണ്ടി വരും. വാക്‌സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചാരണം നൽകണം. ഉത്സവകാലത്തോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ജാഗ്രത നിർദേശം. കൊവിഡിനോട് ഇന്ത്യൻ ജനത ശക്തമായി പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.