ടോക്യോ: ലവ്‌ലിന ആത്മവിശ്വാസത്തിലാണ്. ചരിത്രത്തിലേക്ക് ഇടിച്ചു കയറാനുള്ള തയ്യാറെടുപ്പില്‍. ബുധനാഴ്ച രാവിലെ 11ന് തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ലവ്‌ലിനയ്ക്ക് മുന്നിലില്ല. എന്നാല്‍ എതിരാളി അത്ര നിസാരക്കാരിയല്ല. ലോക ഒന്നാം നമ്പര്‍ താരമാണ് ബുസെനാസ്.
വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍. ലോകവേദിയില്‍ കഴിവ് തെളിയിച്ച ബോക്സര്‍. മുമ്പ് മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് (70 കിലോ മുതല്‍ 73 കിലോ വരെ ശരീരഭാരം) തുര്‍ക്കി താരം മത്സരിച്ചിരുന്നത്. പക്ഷെ എതിരാളിയുടെ പെരുമയൊന്നും ലവ്‌ലിനയുടെ ആത്മവിശ്വാസത്തിന് തടസ്സമാകുന്നില്ല. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ താരമെന്ന ബഹുമതി അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഇനി സ്വര്‍ണമാണ് ലക്ഷ്യമെന്ന് സെമിയിലെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചതുമാണ്. ''ലവ്‌ലിന ആത്മവിശ്വാസത്തിലാണ്. നല്ലൊരു മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്.'' - ദേശീയ കോച്ച് മുഹമ്മദ് അലി ഖമര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.