ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കുളള മാർഗ നിർദ്ദേശങ്ങള്‍ പുതുക്കി എയർഇന്ത്യ എക്സ്പ്രസ്.
• യുഎഇയില്‍ നിന്ന് വാക്സിനെടുത്തവരായിരിക്കണം യാത്രികർ
• വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
• ദുബായ് വിസക്കാർ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx വെബ്സൈറ്റിലൂടെയും
മറ്റ് എമിറേറ്റിലുളളവർ smartservices.ica.gov.ae എന്ന വെബ് സൈറ്റിലൂടെയും അനുമതി വാങ്ങിയിരിക്കണം.
• ജിഡിആർഎഫ് എ അനുമതി ആഗസ്റ്റ് 5 ന് ശേഷമുളളതായിരിക്കണം. അതിന് മുന്‍പ് എടുത്തുവച്ച അനുമതി അനുവദിക്കില്ല.
• യഥാർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡുളള യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ ആർടി പിസിആർ ഫലം വേണം.
• വിമാനത്താവളത്തിലെത്തിയാല്‍ റാപ്പിഡ് പിസിആർ ടെസ്റ്റെടുക്കണം
• യുഎഇയിലെ വിമാനത്താവളത്തിയാലും പിസിആർ ടെസ്റ്റുണ്ട്.
• യാത്രയുടെ ആറ് മണിക്കൂർ മുന്‍പെങ്കിലും വിമാനത്താവളങ്ങളിലെത്തണം.
റാസല്‍ ഖൈമയിലും അബുദബിയിലും എത്തുന്നവരാണെങ്കില്‍
• പത്ത് ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധം.
• നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റുണ്ട്.
• നിരീക്ഷണ ഉപകരണവും ധരിക്കണം.
ആഗസ്റ്റ് 10 വരെ അബുദബിയിലേക്ക് യാത്രയില്ല
എയർ ഇന്ത്യാ എക്സ്പ്രസ് യാത്രാക്കാർക്ക് നല്‍കിയ വിവരമനുസരിച്ച് ആഗസ്റ്റ്10 വരെ അബുദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയില്‍ നിന്നും നേരിട്ട് യാത്രക്കാരെ കൊണ്ടുവരില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.