നിർദ്ദേശങ്ങള്‍ പാലിച്ചാല്‍ യുഎഇ യാത്ര ലളിതം, കൈകുഞ്ഞുമായി യാത്ര ചെയ്ത രമ്യ പറയുന്നു

നിർദ്ദേശങ്ങള്‍ പാലിച്ചാല്‍ യുഎഇ യാത്ര ലളിതം, കൈകുഞ്ഞുമായി യാത്ര ചെയ്ത രമ്യ പറയുന്നു

ദുബായ്: യാത്രവിലക്കില്‍ യുഎഇ ഇളവ് നല്‍കിയതോടെ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് പ്രവാസികള്‍ ദുബായിലും ഷാ‍ർജയിലും വിമാനമിറങ്ങി. ഇന്ന് രാവിലെ ദുബായിലെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയില്‍ നിന്നും രമ്യയെത്തിയത്. ഒന്നരവയസുളള കുഞ്ഞുമായിട്ടായിരുന്നു യാത്ര. ദുബായ് വിസയായതിനാല്‍ ജിഡിആർഎഫ്എ അനുമതിയെടുത്തിരുന്നു.

കൊച്ചിയിലെ വിമാനത്താവളത്തിൽ എത്തിയപ്പോള്‍ ആദ്യം തന്നെ പിസിആർ പരിശോധന നടത്തി. അതിന്‍റെ ഫലം വരുന്നതുവരെ കാത്തിരുന്നതിനുശേഷമാണ് മറ്റ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. എല്ലാ രേഖകളും കൃത്യമായി പരിശോധിച്ചാണ് വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 48 മണിക്കൂറിനുളളിലെ പിസിആർ പരിശോധനഫലം ഐസിഎ വെബ്സൈറ്റിലും നല്കിയിരുന്നു. അത് പ്രകാരം ക്യൂആർ കോഡ് രജിസ്ട്രേഡ് ഇമെയിലിലേക്ക് എത്തി. ഇതും പരിശോധിച്ചു. വാക്സിന്‍ രണ്ട് ഡോസും യുഎഇയില്‍ നിന്നാണ് രമ്യ എടുത്തത്. മാത്രമല്ല, നാട്ടിലെത്തിയിട്ട് 180 ദിവസം ആയിട്ടുമുണ്ടായിരുന്നില്ല. ഇത് രണ്ടും ഗുണമായി.

ദുബായിലെത്തിയപ്പോള്‍ ആദ്യം പിസിആർ ടെസ്റ്റെടുത്തു. അതിന് ശേഷം പുറത്തിറങ്ങാനായി. 10 ദിവസത്തെ ക്വാറന്‍റീന്‍ അടക്കമുളള കാര്യങ്ങളില്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും വീട്ടിലെത്തി സ്വയം ക്വാറന്‍റീനിലാണ് ഇപ്പോള്‍ രമ്യ. വിമാനത്താവളത്തില്‍ നിന്നെടുത്ത പിസിആർ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും രമ്യ പറഞ്ഞു.

കുഞ്ഞിന് വാക്സിന്‍ എടുത്തിട്ടുണ്ടായിരുന്നില്ല. കൊച്ചിയിലോ, ദുബായിലോ കുഞ്ഞിന് കോവിഡ് പിസിആർ പരിശോധന നടത്തിയില്ലെന്നും രമ്യ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.