കോവിഡ് വ്യാപനം കൂടുന്നു; പ്രതിരോധം നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിലേക്ക്; സന്ദര്‍ശനം 16 ന്

കോവിഡ് വ്യാപനം കൂടുന്നു;  പ്രതിരോധം നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിലേക്ക്; സന്ദര്‍ശനം 16 ന്

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനത്തെത്തുന്നു. ഈ മാസം 16 നാണ് കേന്ദ്ര മന്ത്രി കേരളത്തിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം എന്‍.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.

സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.

രാജ്യത്ത് നിലവില്‍ ടി.പി.ആര്‍ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും വാക്സിന്‍ സ്വീകരിച്ചവരില്‍ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടുമാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര മന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഒരു രൂപരേഖയും കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്നും സൂചനയുണ്ട്. സംസ്ഥാനം ദീര്‍ഘനാളായി വാക്സിന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായേക്കും. കേരളത്തിലെ സന്ദര്‍ശനത്തിനു ശേഷം തൊട്ട് അടുത്ത ദിവസം തന്നെ കേന്ദ്ര ആരോഗ്യ മന്ത്രി അസമും സന്ദര്‍ശിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.