രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പരാതിയില്ലെന്ന് ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പരാതിയില്ലെന്ന് ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ചിത്രം പങ്കുവെച്ചതിലും ട്വീറ്റ് ചെയ്തതിലും പരാതിയില്ലെന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ അമ്മ. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പ്രതികരണം. പെണ്‍കുട്ടിയുടെ ചിതാഭസ്മം കുടുംബം ഹരിദ്വാറില്‍ വെള്ളിയാഴ്ച നിമഞ്ജനം ചെയ്തിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം ഹരിദ്വാറിലെത്തിയത്.

ഓഗസ്റ്റ് നാലിനാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പുറത്ത് വന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ട്വീറ്റ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു. രക്ഷിതാക്കളുടെ കണ്ണീര്‍, ഇന്ത്യയുടെ മകള്‍ക്ക് നീതി വേണമെന്ന് മാത്രമാണ് പറയുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

തുടര്‍ന്ന് ബാലാവകാശ കമ്മീഷന്റെ നോട്ടീസിന്‍ പ്രകാരം ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്യുകയായിരുന്നു. ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.