ന്യുഡല്‍ഹി: രാജ്യത്ത് 75ാം സ്വാതന്ത്രദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യ തലസ്ഥാനവും തന്ത്രപ്രധാന മേഖലളും രാജ്യാതിര്‍ത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷ വലയത്തിലാണ്. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ മള്‍ട്ടി ലെവല്‍ സുരക്ഷ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസമ്പോദന ചെയ്യും.
കേന്ദ്ര സേനവിഭാഗങ്ങളുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നിയന്ത്രണത്തിലാണ് ഡല്‍ഹി നഗരം. ചെങ്കോട്ട പരിസരത്തേക്കുള്ള റോഡുകള്‍ അടച്ചു. ഡല്‍ഹി നഗരത്തിലെ റോഡുകളിലെ പ്രവേശനവും പരിമിതപ്പെടുത്തി. മെട്രോ സ്റ്റേഷനുകളും മാര്‍ക്കറ്റുകളും തന്ത്രപ്രധാന കെട്ടിടങ്ങളും സേനയുടെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീര്‍, പഞ്ചാബ് , രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സുരക്ഷസംവിധാനം ശക്തിപ്പെടുത്തി. ഡ്രോണ്‍ ആക്രമണങ്ങള്‍ അടക്കമുള്ളവയെ നേരിടാന്‍ അതിര്‍ത്തികള്‍ സജ്ജമാണ്. ലഷ്‌കറെ തോയ്ബ, അല്‍ ഖ്വായ്ദ ആക്രമണ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് കുടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈയില്‍ ഭീകരാക്രമണ ഭീഷണി ഉള്ളതായി സംസ്ഥാന പോലിസിന്റെ ഇന്റലിജന്‍സ് വിഭാഗവും മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ നഗരത്തിലാകെ നിരിക്ഷണം കര്‍ശനമാക്കാന്‍ മഹാരാഷ്ട്ര ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. അതിനിടെ, രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന നാലംഗ സംഘത്തെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇന്ന് പിടികൂടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.