മലബാർ സൈനികാഭ്യാസത്തിൽ ഓസ്‌ട്രേലിയയും; അഭിനന്ദനമറിയിച്ച് യു.എസ് സെനറ്റർമാർ

മലബാർ സൈനികാഭ്യാസത്തിൽ ഓസ്‌ട്രേലിയയും; അഭിനന്ദനമറിയിച്ച് യു.എസ് സെനറ്റർമാർ

വാഷിങ്ടൺ: ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന മലബാർ സൈനികാഭ്യാസത്തിന് ഓസ്‌ട്രേലിയയെയും ക്ഷണിച്ച ഇന്ത്യയെ അഭിനന്ദിച്ച് യുഎസ് സെനറ്റർമാർ. മലബാർ എക്‌സർസൈസിൽ ഓസ്‌ട്രേലിയയും പങ്കെടുക്കുമെന്ന് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. നാല് ക്വാഡ് അംഗരാജ്യങ്ങളും ചേർന്നു നടത്തുന്ന ആദ്യ സൈനികാഭ്യാസമാവും ഇത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഈ വർഷം അവസാനമാണ് സംയുക്ത സൈനികാഭ്യാസം നടക്കുക.

സൈനികാഭ്യാസത്തിൽ ഓസ്‌ട്രേലിയൻ നാവികസേനാ പങ്കാളിത്തം ഇന്ത്യ്ക്ക് ഏറെ ഗുണകരമായി മാറുമെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സാന്ധുവിനു നൽകിയ കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയുമായുള്ള അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാനമായ നീക്കമാണിതെന്ന് സെനറ്റർമാർ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മലബാർ എകസർസൈസ് സഹായിച്ചതായി അവർ പറഞ്ഞു.

റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യുവും മറ്റ് സെനറ്റർമാരായ മാർഷ ബ്ലാക്‌ബേൺ, ക്രിസ് കൂൺസ്, ജോൺ കോർണിൻ, കെവിൻ ക്രാമർ, ടെഡ് ക്രൂസ്, ജോഷ് ഹാവ്ലി, ജയിംസ് ലാങ്ക്‌ഫോർഡ്, കെല്ലി ലൂഫ്‌ലർ, മാർത്ത മക്‌സാലി, മാർക്കോ റൂബിയോ, ഡാൻ സുള്ളിവൻ, തോം ടില്ലിസ്, മാർക്ക് വാർണർ എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഇന്തോ പസഫിക്ക് തങ്ങളുടെ വരുതിയിലാക്കാൻ ചൈന ശ്രമിക്കുമ്പോൾ ക്വാഡ് പങ്കാളിത്തത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് സെനറ്റർമാരുടെ കത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.