ന്യുഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പുതിയ നിയമ നിര്‍മാണങ്ങളില്‍ ആശങ്കയുണ്ട്. പുതിയ നിയമം നിര്‍മിക്കുന്നത് എന്തിന് വേണ്ടിയാണെന്നതിലും എണ്ണത്തിലും വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുന്‍പ് ഗുണകരമായ സംവാദങ്ങള്‍ പാര്‍ലമെന്റില്‍ നടക്കുമായിരുന്നു. അന്ന് നിയമങ്ങള്‍ വ്യാഖാനിക്കുക ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാല്‍, അവരില്‍ പലരും അഭിഭാഷകരായിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങള്‍ അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.