മേഘാലയയില്‍ സംഘര്‍ഷം:നിരോധനാജ്ഞ; ആഭ്യന്തര മന്ത്രി രാജിവെച്ചു

മേഘാലയയില്‍ സംഘര്‍ഷം:നിരോധനാജ്ഞ; ആഭ്യന്തര മന്ത്രി രാജിവെച്ചു

ഷില്ലോങ്: സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിറകെ മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മേഘാലയിൽ കൊടുംതീവ്രവാദിയും ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ (എച്ച്.എൻ.എൽ.സി) മുൻ ജനറൽ സെക്രട്ടറിയുമായ തങ്ഖ്യൂവ് (54) പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷാവസ്ഥയുണ്ടായത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മേഘാലയ ആഭ്യന്തര മന്ത്രി ലഖ്മെൻ റിംബുയി തൽസ്ഥാനം രാജിവെച്ചത്.

സ്വാതന്ത്ര്യദിനത്തിലും സംസ്ഥാനത്തുടനീളം അക്രമങ്ങളുണ്ടായതിനെ തുടർന്ന് ആഭ്യന്തരമന്ത്രി ലഖ്മെൻ റിംബുയി രാജിവെയ്ക്കുകയായിരുന്നു. തങ്ഖ്യൂവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആഭ്യന്തര മന്ത്രി ലഖ്മെൻ റിംബുയി ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. അത് സത്യാവസ്ഥ പുറത്ത് കൊണ്ടുവരുമെന്ന് പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

പലസ്ഥലങ്ങളിലും സ്ഫോടനങ്ങളുണ്ടായതിനെ തുടർന്ന് പോലീസ് കഴിഞ്ഞയാഴ്ച മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്ഖ്യൂവിന്റെ കിന്റൺ മസാറിലുള്ള വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ പോലീസ് തിരച്ചിൽ നടത്താൻ പോലീസ് തീരുമാനിച്ചത്. തിരച്ചിലിനിടെ തങ്ഖ്യൂവ് പോലീസുകാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് പോലീസ് തങ്ഖ്യൂവിനെ വെടി വെച്ച് കൊല്ലുകകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. സ്ഫോടനങ്ങളുടെ സൂത്രധാരൻ തങ്ഖ്യൂവ് തന്നെയാണെന്നതിന് വ്യക്തമായ തെളിവ് ഉള്ളതായി പോലീസ് പറഞ്ഞു.

താങ്ഖ്യൂവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കരിങ്കൊടിയുമായി ഇറങ്ങിയവരാണ് വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. തുടർന്ന് ഷില്ലോങ്ങിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷില്ലോങ് ജില്ലാ മജിസ്ട്രേറ്റ് ഇസവാൻഡാ ലാലൂവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.

എസ്.എം.എസ്, മെസേജിങ് സംവിധാനങ്ങളായ വാട്ട്സാപ്പ്, സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവ താൽക്കാലികമായി വിച്ഛേദിച്ചു ചൊവ്വാഴ്ച പുലർച്ചെ അഞ്ചുവരെ നിരോധനാജ്ഞ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒട്ടേറെ പോലീസ് വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി.

അതേസമയം മേഘാലായിലെ അസാധാരണ സാഹചര്യങ്ങൾക്കിടെ മുഖ്യമന്ത്രി കോൺറാഡ് കെ സംഗ്മയുടെ വസതിയിലും അക്രമ സംഭവങ്ങളുണ്ടായി. വസതിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണമാണ് ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.