ഒട്ടാവ: ന്യൂസിലന്‍ഡിലെ ഓക് ലാന്‍ഡില്‍ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
വണ്‍ഹംഗയിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി പ്ലാന്റില്‍ കൊണ്ടുവന്നപ്പോഴാണ് അതില്‍ കുഞ്ഞിന്റെ മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തിയത്. കുഞ്ഞുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരെങ്കിലും കൈമാറുമെന്ന പ്രതീക്ഷയില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡിറ്റക്ടീവ് സ്‌കോട്ട് ബിയര്‍ഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് ഇന്നലെ രാത്രി പ്ലാന്റില്‍ പരിശോധന നടത്തി. നാളെ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഓക് ലാന്‍ഡില്‍ എവിടെനിന്നാണ് മാലിന്യങ്ങള്‍ ശേഖരിച്ചതെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത തേടി പ്ലാന്റിലെ ജീവനക്കാരുടെ മൊഴിയെടുപ്പ് തുടരുകയാണ്.
നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്ലാന്റിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്.
ന്യൂസിലന്‍ഡ്, തായ്ലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള അന്താരാഷ്ട്ര കമ്പനിയായ വിസിയുടെ ഉടമസ്ഥതയിലാണ് വണ്‍ഹംഗയിലെ മാലിന്യസംസ്‌കരണ പ്ലാന്റ്. ഇത്തരത്തില്‍ 120 പ്ലാന്റുകളാണ് ന്യൂസിലാന്‍ഡിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.