ഭീകരതയ്ക്ക് പണം കണ്ടെത്താന്‍ പാകിസ്ഥാനില്‍ എം.ബി.ബി.എസ്. സീറ്റ്: കശ്മീരില്‍ നാലുപേര്‍ അറസ്റ്റില്‍

ഭീകരതയ്ക്ക് പണം കണ്ടെത്താന്‍ പാകിസ്ഥാനില്‍ എം.ബി.ബി.എസ്. സീറ്റ്: കശ്മീരില്‍ നാലുപേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പണം വാങ്ങി കശ്മീരി വിദ്യാര്‍ഥികള്‍ക്ക് പാകിസ്താനിലെ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്. സീറ്റ് നല്‍കിയ നാല് വിഘടനവാദി നേതാക്കള്‍ പിടിയില്‍. ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗങ്ങളായ മുഹമ്മദ് അക്ബര്‍ ബട്ട്, ഫാത്തിമ ഷാ, മുഹമ്മദ് അബ്ദുള്ള ഷാ, സബ്‌സര്‍ അഹമ്മദ് ഷെയ്ക്ക് എന്നിവരെയാണ് കഴിഞ്ഞദിവസം ജമ്മുകശ്മീര്‍ പോലീസ് പിടികൂടിയത്.

സീറ്റിന് പത്തുലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് വാങ്ങുന്നത്. ഇത്തരത്തില്‍ നാല്‍പതോളം സീറ്റാണ് ഒരോ വര്‍ഷവും ഇവരിലൂടെ കൈമാറ്റം ചെയ്തിരുന്നത്. കശ്മീരിലെ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്നായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പണം കൈപ്പറ്റി പാകിസ്താന്‍ ആസ്ഥാനമായുള്ള സര്‍വകലാശാലകളിലേക്ക് കശ്മീരില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കുന്നതായി പോലീസിനും രഹസ്യവിഭാഗത്തിനും കഴിഞ്ഞ ജൂലൈയില്‍ വിവരം ലഭിച്ചിരുന്നു.

വിദ്യാര്‍ഥികളില്‍നിന്ന് ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.