അഫ്ഗാനില്‍ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ ഇന്ന് പുറപ്പെട്ടേക്കും

അഫ്ഗാനില്‍ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ ഇന്ന് പുറപ്പെട്ടേക്കും


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ക്ക് ഇന്ന് പുറപ്പെടാന്‍ സാധിച്ചേക്കും. ഇതിനകം നാട്ടിലേക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച 1500-ലധികം പേരെ അടിയന്തരമായി നാട്ടിലെത്തിക്കാനാണ് ശ്രമം. ഇന്നലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിച്ചിരുന്നില്ല.

അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളില്‍ ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ എകോപിപ്പിച്ച് നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ അറിയിക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 1500 ലധികം പേര്‍ സഹായം ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ വ്യത്യസ്ത സംഘങ്ങളായി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സി. 17 വിമാനങ്ങള്‍ ഇന്ത്യ തയ്യാറാക്കി. തജാക്കിസ്ഥാനിലെ അയിനി എയര്‍ബേയ്‌സിലാണ് ഈ വിമാനങ്ങള്‍ ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി ലഭിച്ചാലുടല്‍ വിമാനം കാബുളിലെത്തി ഇന്ത്യക്കാരുമായി പറക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.