ഫാ. സ്റ്റാൻ സ്വമിക്കെതിരെയുള്ള കോടതി പരാമർശം നീക്കണം; ഈശോ സഭാംഗങ്ങൾ കോടതിയിൽ

ഫാ. സ്റ്റാൻ സ്വമിക്കെതിരെയുള്ള കോടതി പരാമർശം നീക്കണം; ഈശോ സഭാംഗങ്ങൾ കോടതിയിൽ

മും​ബൈ: ജ​യി​ലി​ൽ ക​ഴി​യ​വേ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​ക്കെ​തി​രാ​യ കോ​ട​തി പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​സ്യു​ട്ട്​ സ​ഭ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ. സ്​​റ്റാ​ൻ സ്വാ​മി​ക്കു വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ൻ മി​ഹി​ർ ദേ​ശാ​യി മു​ഖേ​ന​യാ​ണ് സ​ഭ ഹ​ര​ജി ന​ൽ​കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം വ​കു​പ്പ് മ​രി​ച്ച​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും പു​രോ​ഹി​ത​നാ​യ സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ഉ​റ്റ ബ​ന്ധു​ക്ക​ൾ ത​ങ്ങ​ളാ​ണെ​ന്നു​മാ​ണ് സ​ഭ​യു​ടെ വാ​ദം.

സ്​​റ്റാ​ൻ സ്വാ​മി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച്​ എ​ൻ.​ഐ.​എ കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തെ കു​റ്റ​ക്കാ​ര​നാ​യി കാ​ണു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും അ​ത് നീ​ക്കം ചെ​യ്യേ​ണ്ട ബാ​ധ്യ​ത ഉ​റ്റ ബ​ന്ധു​ക്ക​ൾ​ക്കു​ണ്ടെ​ന്നും മി​ഹി​ർ ദേ​ശാ​യി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ബോ​ഫോ​ഴ്സ് കേ​സി​ൽ മ​ര​ണാ​ന​ന്ത​രം മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വാ​ദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.