'സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ ഇരിക്കേണ്ട': താലിബാന്റെ ആദ്യ ഫത്വ

'സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ ഇരിക്കേണ്ട': താലിബാന്റെ ആദ്യ ഫത്വ

എല്ലാ തിന്മകളുടെയും അടിസ്ഥാനം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ പഠിക്കുന്ന സമ്പ്രദായമെന്ന് താലിബാന്‍.

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഫത്വ പുറത്തിറക്കി താലിബാന്‍. സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് താലിബാന്‍ വിലക്കി. പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലാണ് പുതിയ നിയമം ആദ്യമായി നടപ്പാക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.

സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യാസം തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായമാണെന്നാണ് താലിബാന്റെ നിലപാട്.

സര്‍ക്കാര്‍ സര്‍വകലാശലകളില്‍ വെവ്വേറെ ക്ലാസുകള്‍ സൃഷ്ടിക്കാനാകും. എന്നാല്‍ സ്വകാര്യ സര്‍കലാശലകളില്‍ വിദ്യാര്‍ഥിനികളുടെ എണ്ണം കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ പറഞ്ഞു.

സ്വാകാര്യ സ്ഥാപനങ്ങളില്‍ വെവ്വേറെ ക്ലാസുകളെന്ന നിയമം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതിനാല്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാന്‍ ഇടയുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.