വാട്‌സ്ആപ്പ് വെബില്‍ വീഡിയോ ഓഡിയോ കോള്‍ സംവിധാനം വന്നേക്കുമെന്ന് സൂചന

വാട്‌സ്ആപ്പ് വെബില്‍ വീഡിയോ ഓഡിയോ കോള്‍ സംവിധാനം വന്നേക്കുമെന്ന് സൂചന

ഏറെ ജനപ്രിയമായ മെസ്സേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. നിരവധിപ്പേരാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതും. വാട്‌സ്ആപ്പ് വെബ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും ചെറുതല്ല. എന്നാല്‍ വാട്‌സ്ആപ്പ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുന്ന ഓഡിയോ കോള്‍, വീഡിയോ കോള്‍ സംവിധാനങ്ങള്‍ വാട്‌സ്ആപ്പ് വെബില്‍ ലഭ്യമല്ല. ഇതിന് ഉടനെ പരിഹാരമാകുമെന്നാണ് സൂചന.

വാബീറ്റാ ഇന്‍ഫോയാണ് വാട്‌സ്ആപ്പ് വെബില്‍ ഓഡിയോ കോള്‍, വീഡിയോ കോള്‍ സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം വാട്‌സ്ആപ്പ് വെബില്‍ ഒരാളെ വിളിക്കുമ്പോള്‍ കോള്‍ സ്റ്റാറ്റസ് കാണിക്കുന്ന പ്രത്യേക വിന്‍ഡോ പ്രത്യക്ഷപ്പെടും. ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് വെബില്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ വീഡിയോ കോളുകള്‍ക്കായി മെസഞ്ചര്‍ റൂംസ് ലിങ്ക് വാട്‌സ്ആപ്പ് വെബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ ഈ സൗകര്യം ഒഴിവാക്കിയേക്കാം.

വ്യക്തിപരമായ കാര്യങ്ങള്‍ക്കും ബിസിനസ്സ് പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കുമെല്ലാം പലരും ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഓഡിയോ, വീഡിയോ സന്ദേശങ്ങളും മറ്റ് സന്ദേശങ്ങളും ഫയലുകളുമൊക്കെ വളരെ എളുപ്പത്തില്‍ വാട്സ്ആപ്പ് വഴി മറ്റൊരാളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. മാത്രമല്ല വീഡിയോ കോളിങ് സംവിധാനവും വാട്സ്ആപ്പിന്റെ പ്രചാരം വര്‍ധിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.