കാന്‍ബെറ: ഹൃദയ ശസ്ത്രക്രിയക്ക് ശേഷം അപകടാവസ്ഥ തരണം ചെയ്‌തെങ്കിലും മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ക്രിസ് കെയിന്‍സിന്റെ കാലുകള്‍ തളര്‍ന്ന നിലയില്‍. ശസ്ത്രക്രിയക്കിടെ നട്ടെല്ലില്‍ ഉണ്ടായ സ്‌ട്രോക്കാണ് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് കെയിന്‍സിന്റെ കാലുകളുടെ ചലന ശേഷി നഷ്ടമാക്കിയത്.
ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സ് ജീവരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. കാലുകളുടെ തളര്‍ച്ച മൂലമുള്ള ക്ലേശം തരണം ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ സ്‌പെഷ്യലിസ്റ്റ് സ്‌പൈനല്‍ ആശുപത്രിയില്‍ കെയ്ന്‍ പുനരധിവാസ ചികിത്സ തേടും. കാന്‍ബെറയിലേക്ക് മടങ്ങിയെങ്കിലും അപകടനില പൂര്‍ണ്ണമായി തരണം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ ആരോണ്‍ ലോയ്ഡിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു 51 കാരനായ കെയിന്‍സ് ഈയിടെ ശസ്ത്രക്രിയക്ക് വിധേയനായത്. ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്നാണ് കെയ്ന്‍സിനെ ഓഗസ്റ്റ് ആദ്യ വാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുന്‍പ് ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് ന്യൂസിലന്‍ഡിനു വേണ്ടി 65 ടെസ്റ്റും 215 ഏകദിനവും കളിച്ചിട്ടുള്ള കെയിന്‍സ്. കാന്‍ബെറയിലാണ് ഭാര്യയോടും മക്കളോടുമൊപ്പം വര്‍ഷങ്ങളായി അദ്ദേഹം താമസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.