തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്തുമെന്ന് കെ സുധാകരന്. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കില്ലെന്നും കെ സുധാകരന്. ചര്‍ച്ച നടത്തിയില്ലെന്ന ആരോപണം തെറ്റാണ്. മുന്‍കാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദം വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച ഭൂരിപക്ഷം പേരുകള്‍ തന്നെയാണ് അന്തിമ പട്ടികയിലുള്ളത്. ഉമ്മന്‍ചാണ്ടി പറഞ്ഞത് മനോവിഷമം ഉണ്ടാക്കി. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇത്രയും കാലം ഗ്രൂപ്പ് നേതാക്കള്‍ മാത്രം ചര്‍ച്ച നടത്തിയെടുത്ത തീരുമാനമായിരുന്നു.
ഒരു വിഷയത്തിലും കഴിഞ്ഞ കാലങ്ങളില്‍ ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കണം. വര്‍ക്കിംഗ് പ്രസിഡന്റ് ആയ തന്നോട് ഒരു തവണ പോലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി. അച്ചടക്കം ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയില്ലാതെ മുന്നോട്ട് പോകില്ല. പരസ്യപ്രതികരണം നടത്തിയാല്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിശദീകരണം ആവശ്യമില്ലാത്ത തെറ്റാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. തുടര്‍ നടപടികള്‍ വിശദികരണം കേട്ട ശേഷമെന്നും കെ സുധാകരന്.പരസ്യപ്രതികരണം നടത്തിയാല്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.