ആപ്പിൾ ഐഫോൺ 12, 'നോ-സൗണ്ട് ഇഷ്യൂസ്' സൗജന്യ സേവന പരിപാടി ആരംഭിച്ചു

ആപ്പിൾ  ഐഫോൺ 12,  'നോ-സൗണ്ട് ഇഷ്യൂസ്'   സൗജന്യ സേവന പരിപാടി ആരംഭിച്ചു

കോളുകൾ വിളിക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ശബ്ദ പ്രശ്നങ്ങൾ നേരിടുന്ന ഐഫോൺ 12, ഐഫോൺ 12 പ്രൊ മോഡലുകൾക്കായുള്ള ഒരു സൗജന്യ സേവന പരിപാടി ആപ്പിൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ഒക്ടോബർ 2020 നും ഏപ്രിൽ 2021 നും ഇടയിൽ നിർമ്മിച്ച ഐഫോൺ 12, ഐഫോൺ 12 പ്രോ ഫോണുകളിൽ വളരെ ചെറിയ ശതമാനത്തെയാണ് ഈ പ്രശ്‍നം ബാധിച്ചിരിക്കുന്നത്. റിസീവർ മൊഡ്യൂളിലെ ചെറിയ ഒരു കമ്പോനൻറ് പ്രവൃത്തനക്ഷമമാകാത്തതാണ് ഇതിനു കാരണം.

ഈ സേവനം ഐഫോൺ 12, ഐഫോൺ 12 പ്രൊ എന്നിവയ്ക്ക് മാത്രമേ ബാധകമാകൂ, ഐഫോൺ 12 മിനി അല്ലെങ്കിൽ ഐഫോൺ 12 പ്രൊ മാക്സ് എന്നിവ ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പുതിയ ഫോൺ വാങ്ങി, രണ്ടു വർഷത്തിനകം ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക.


ഉപഭോക്താക്കൾക്ക് ആപ്പിൾ അല്ലെങ്കിൽ ഒരു ആപ്പിൾ അംഗീകൃത സേവന ദാതാവിനെ സൗജന്യ സേവനത്തിനായി സമീപിക്കാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.