ന്യുഡല്‍ഹി: പാരാലിമ്പിക്സില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ അവനി ലേഖ്റയ്ക്ക് കിടിലന്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിത താരമാണ് അവനി ലേഖ്റ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അവനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
രാജ്യത്തിനായി അഭിമാന നേട്ടം സ്വന്തമാക്കിയ താരത്തെ ആദരിക്കുന്നതിനായി അവനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത എസ്.യുവിയായിരിക്കും സമ്മാനമായി നല്‍കുകയെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വൈകല്യമുള്ള ആളുകള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഈ വാഹനം ഡിസൈന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ആദ്യമായാണ് ഇത്തരത്തിലുള്ള വാഹനം ഒരുക്കുന്നതെന്നും അത് അവനിക്കാണെന്നുമാണ് റിപ്പോര്‍ട്ട്.
പാരാലിമ്പിക്സ് ഷോട്ട്പുട്ട് താരം ദീപ മാലിക് വികലാംഗര്‍ക്കായി പ്രത്യേക സംവിധാനങ്ങളുള്ള ഒരു വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതുപോലെ ഒരു വാഹനം നിര്‍മിക്കാന്‍ ഇന്ത്യയിലെ കമ്പനികളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ദീപയുടെ ഈ നിര്‍ദേശം മഹീന്ദ്ര ഏറ്റെടുത്തിട്ടുണ്ടെന്നും ഇത്തരം സംവിധാനങ്ങളുമായി നിര്‍മിക്കുന്ന ആദ്യ വാഹനം അവനി ലേഖ്റയ്ക്ക് നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു. അതേസമയം, ഏത് വാഹനമാണ് അവനിക്ക് സമ്മാനിക്കുന്നതെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. ഒരു എസ്.യു.വി ആയിരിക്കുമെന്നും അതില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.