കാബൂള്‍ :അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം അരങ്ങേറുമായിരുന്നുവെന്ന നിരീക്ഷണം പങ്കുവച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സി. ആളുകളെ പൂര്‍ണമായി ഒഴിപ്പിക്കുന്ന കാര്യം തങ്ങള്‍ നേരത്തെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ 10 ദിവസങ്ങള്‍ കൂടി അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇവരെ പൂര്‍ണമായും മറക്കേണ്ടിവരുമായിരുന്നുവെന്ന് കെന്നത്ത് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിന്നും യുഎസ് സൈനികരെയും അവശേഷിച്ച നയതന്ത്ര പ്രതിനിധികളെയും വഹിച്ചുകൊണ്ടുളള അവസാന വിമാനം ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്ന് അര്‍ദ്ധരാത്രിയോടെ പുറപ്പെട്ട കാര്യം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് അഫ്ഗാന്‍ ദൗത്യത്തിന്റെ ചുമതല വഹിച്ചിരുന്ന അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഈ അഭിപ്രായ പകടനം നടത്തിയത്.20 വര്‍ഷക്കാലത്തെ ദൗത്യം പൂര്‍ത്തിയാക്കി അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈനികര്‍ പൂര്‍ണമായി പിന്‍വാങ്ങി.സി-17 സൈനിക വിമാനത്തിലായിരുന്നു അവസാന ദൗത്യം.ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഹമീദ് കര്‍സായി വിമാനത്താവളത്തിന് നിരവധി വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു.
തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് അവസാനത്തെ സി-17 സൈനിക വിമാനം പുറപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് ഭീകരാക്രമണങ്ങള്‍ കാബൂള്‍ വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നു. അമേരിക്കയുടെ ഭാഗത്തു നിന്നും ഒരു തവണ പ്രത്യാക്രമണവും ഉണ്ടായി. ഇതുവരെ 123,000 അമേരിക്കന്‍ പൗരന്മാരെയാണ് ഒഴിപ്പിച്ചതെന്ന് ജനറല്‍ കെന്നത്ത് വ്യക്തമാക്കി. അമേരിക്കന്‍ സൈനികര്‍, കമാന്‍ഡര്‍മാര്‍, അമേരിക്കന്‍ സ്ഥാനപതി റോസ് വില്‍സന്‍, നൂറോളം നയതന്ത്രജ്ഞര്‍ എന്നിവരാണ് അവസാന വിമാനത്തില്‍ ഉണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.