താലിബാനെ തലോടേണ്ട; തീരുമാനത്തില്‍ ഉറച്ച് ഇന്ത്യ

താലിബാനെ തലോടേണ്ട;  തീരുമാനത്തില്‍ ഉറച്ച് ഇന്ത്യ

ന്യൂഡൽഹി: താലിബാനോട് കൂടുതൽ മൃദുസമീപനം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് ഇന്ത്യ. അത്യാവശ്യമായ നയതന്ത്ര ഇടപെടലുകൾ മാത്രം താലിബാനുമായി നടത്തിയാൽ മതിയെന്ന് കടുത്ത തീരുമാനമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശിയ സുരക്ഷാ സമിതി യോഗത്തിലാണ് ഈ തിരുമാനം. മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവർ പങ്കെടുത്തു

എന്നാൽ ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ താലിബാന്റെ സമ്മർദ്ധങ്ങൾക്ക് വഴങ്ങില്ല. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ എല്ലാം ഉടൻ രാജ്യം വിടാൻ അനുവദിക്കണമെന്ന് താലിബാനോട് ഇന്ത്യ ആവശ്യപ്പെടും. അതേസമയം അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ തുടരട്ടെ എന്നാണ് യോഗത്തിൽ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.